Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hockey Team

Kottayam

സ്പോ​ൺ​സ​ർ​ഷി​പ്പ് തേ​ടി കോ​ട്ട​യം ജി​ല്ലാ ഹോ​ക്കി ടീം

വൈ​ക്കം: കേ​ര​ള സ്റ്റേ​റ്റ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കോ​ട്ട​യം ജി​ല്ലാ ഹോ​ക്കി ടീം ​ഇ​ന്ന് ക​ണ്ണൂ​ർ ഡോ​ൺ ബോ​സ്കോ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ടീ​മു​മാ​യി മാ​റ്റു​ര​യ്ക്കും. ക​ളി​മി​ടു​ക്കി​ൽ ഏ​റെ മു​ന്നി​ലാ​യ കോ​ട്ട​യം ടീം ​അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ക​ഠി​ന​മാ​യി പൊ​രു​തി​യാ​ണ് നേ​ട്ടം കൊ​യ്യു​ന്ന​ത്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ധ​ന​സ​ഹാ​യം കി​ട്ടു​ന്ന തി​രു​വ​ന​ന്ത​പു​രം ടീം 45,000 ​രൂ​പ​യു​ടെ സ്റ്റി​ക്കു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ നി​റ​യു​മ്പോ​ൾ കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ള്ളൂ​ർ ഇ​റു​മ്പ​യം, ച​ന്ദ്ര​മ​ല, മ​ട​ത്തേ​ടം തു​ട​ങ്ങി​യ ന​ഗ​റു​ക​ളി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ 600 മു​ത​ൽ 1500 രൂ​പ​വ​രെ വി​ല​വ​രു​ന്ന സ്റ്റി​ക്കു​ക​ളു​മാ​യാ​ണ് ക​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്.

നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ളെ ഹോ​ക്കി​യി​ലും ഫു​ട്ബോ​ളി​ലും കേ​ര​ള​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത വൈ​ക്കം വ​നി​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ങ്കി​ലും ക​ളി​ക്കാ​ൻ പോ​കു​മ്പോ​ൾ ഗു​ണ​മേ​ന്മ​യേ​റി​യ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ സ്പോ​ൺ​സ​ർ​ഷി​പ്പ് കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Latest News

Corehub Up